Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nuclear Safety Agency

ജ​പ്പാ​നി​ലെ ന്യൂ​ക്ലി​യ​ർ സേ​ഫ്റ്റി ഏ​ജ​ൻ​സി​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ഫോ​ൺ ചൈ​ന​യി​ൽ

ടോക്യോ: ജ​പ്പാ​നി​ലെ ന്യൂ​ക്ലി​യ​ർ സേ​ഫ്റ്റി ഏ​ജ​ൻ​സി​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ഫോ​ൺ ചൈ​ന​യി​ൽ. ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ സ്വ​കാ​ര്യ ചൈ​ന സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ​യാ​ണ് സം​ഭ​വം.

ഉ​ദ്യോ​ഗ​സ്ഥ​ൻ അ​തീ​വ സു​ര​ക്ഷാ വി​വ​ര​ങ്ങ​ൾ അ​ട​ങ്ങി​യ ഔ​ദ്യോ​ഗി​ക ഫോ​ൺ ന​ഷ്ടപ്പെ​ടു​ത്തി​യ​താ​യി ജാ​പ്പ​നീ​സ് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

ന്യൂ​ക്ലി​യ​ർ സെ​ക്യൂ​രി​റ്റി വി​ഭാ​ഗ​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന ജീ​വ​ന​ക്കാ​രു​ടെ ര​ഹ​സ്യ കോ​ൺ​ടാ​ക്റ്റ് വി​വ​ര​ങ്ങ​ളാ​ണ് ഈ ​ഫോ​ണി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ൽ ഈ ​വി​വ​ര​ങ്ങ​ൾ ചോ​ർ​ന്നി​ട്ടു​ണ്ടോ എ​ന്ന് സ്ഥി​രീ​ക​രി​ക്കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല.

2011-ലെ ​ഫു​കു​ഷി​മ ആ​ണ​വ ദു​ര​ന്ത​ത്തെ​ത്തു​ട​ർ​ന്ന് നി​ർ​ത്തി​വ​ച്ചി​രു​ന്ന ആ​ണ​വോ​ർ​ജ്ജ പ​ദ്ധ​തി​ക​ൾ ജ​പ്പാ​ൻ വീ​ണ്ടും ആ​രം​ഭി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന ഘ​ട്ട​ത്തി​ലാ​ണ് ഈ ​സു​ര​ക്ഷാ വീ​ഴ്ച സം​ഭ​വി​ച്ചി​രി​ക്കു​ന്ന​ത് എ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്.

ഫു​കു​ഷി​മ ആ​ണ​വ ദു​ര​ന്ത​ത്തി​ന് ശേ​ഷം രാ​ജ്യ​ത്തെ റി​യാ​ക്ട​റു​ക​ൾ വീ​ണ്ടും പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​ക്കു​ന്ന​തി​നും സു​ര​ക്ഷാ കാ​ര്യ​ങ്ങ​ൾ മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന​തി​നു​മാ​ണ് ന്യൂ​ക്ലി​യ​ർ റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി (എ​ൻ​എ​ർ​എ) രൂ​പീ​ക​രി​ച്ച​ത്.

ന​വം​ബ​ർ മൂ​ന്നി​ന് ചൈ​ന​യി​ലേ​ക്കു​ള്ള സ്വ​കാ​ര്യ യാ​ത്ര​യി​ൽ ഷാം​ഗ്ഹാ​യ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ സു​ര​ക്ഷാ പ​രി​ശോ​ധ​ന​യ്ക്കി​ട​യി​ലാ​ണ് ഫോ​ൺ ന​ഷ്ട​പ്പെ​ട്ട​ത്. മൂ​ന്ന് ദി​വ​സ​ത്തി​നു​ശേ​ഷം ഫോ​ൺ കാ​ണാ​നി​ല്ലെ​ന്ന് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ​തു​ട​ർ​ന്ന് വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​ന്വേ​ഷി​ച്ചെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല.

ഭീ​ക​ര​വാ​ദ ഭീ​ഷ​ണി​ക​ളി​ൽ നി​ന്നും മോ​ഷ്ടാ​ക്ക​ളി​ൽ നി​ന്നും ആ​ണ​വ സാ​മ​ഗ്രി​ക​ളെ സം​ര​ക്ഷി​ക്കു​ന്ന വി​ഭാ​ഗ​ത്തി​ലാ​ണ് ഈ ​ഉ​ദ്യോ​ഗ​സ്ഥ​ൻ ജോ​ലി ചെ​യ്യു​ന്ന​ത്. സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് എ​ൻ​ആ​ർ​എ രാ​ജ്യ​ത്തെ പേ​ഴ്സ​ണ​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ പ്രൊ​ട്ട​ക്ഷ​ൻ ക​മ്മീ​ഷ​നി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യു​ക​യും ജോ​ലി സം​ബ​ന്ധ​മാ​യ ഫോ​ണു​ക​ൾ വി​ദേ​ശ​യാ​ത്ര​ക​ളി​ൽ കൊ​ണ്ടു​പോ​ക​രു​തെ​ന്ന് ജീ​വ​ന​ക്കാ​ർ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ക​യും ചെ​യ്തു.

ജ​പ്പാ​നി​ലെ ആ​ണ​വ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ സു​ര​ക്ഷാ വീ​ഴ്ച​ക​ളു​ടെ പേ​രി​ൽ വാ​ർ​ത്ത​ക​ളി​ൽ ഇ​ടം​പി​ടി​ക്കു​ന്ന​ത് ഇ​ത് ആ​ദ്യ​ത്തെ സം​ഭ​വ​മ​ല്ല.

Latest News

Up